പ്രിയസുഹൃത്തേ,
കെ.എസ്.എഫ്.ഇ ചിട്ടികളെ സംബന്ധിച്ച് അറിയുവാനുള്ള താങ്കളുടെ ആഗ്രഹത്തിന് നന്ദി. പൊന്നോണചിട്ടികളുടെ വിജയകരമായ നാലാമത്തെ എഡീഷനുശേഷം ഇനി പ്രവാസിബന്ധുചിട്ടികളുടെ നാലാമത്തെ എഡീഷൻ ഡിസംബർ ഒന്നുമുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ കാലയളവിൽ പ്രവാസികൾക്ക് അവരുടെ ഉറ്റവരുടെ പേരിൽ ചിട്ടികൾ തുടങ്ങുവാനുള്ള സുവർണാവസരം കെ.എസ്.എഫ്.ഇ നൽകുന്നു.കൂടാതെ ആകർഷകമായ സമ്മാനങ്ങൾ ഈ ചിട്ടികളിൽ ചേരുന്ന ചിറ്റാളന്മാർക്കായി കാത്തിരിക്കുന്നു! ഒന്നാം സമ്മാനമായി 7 മാരുതി ആൾട്ടോ കാറുകൾ,രണ്ടാം സമ്മാനമായി ഏഴുകുടുംബങ്ങൾക്ക് കൊച്ചി - ദുബായ് ഫ്ലൈറ്റ് ടിക്കറ്റ്, കൂടാതെ ഓരോ ചിട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചിറ്റാളന് ഒരു സ്വർണ്ണനാണയം (50 മാസത്തിൽ കൂടുതൽ കാലാവധിയുള്ള ചിട്ടികൾക്ക് രണ്ടു നാണയം) ബ്രാഞ്ചുതലസമ്മാനമായും നൽകുന്നു.
കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ച് ഈ പദ്ധതിയിൽ താഴെപ്പറയുന്ന ചിട്ടികൾ ആരംഭിക്കുന്നു:
- ക്രമനമ്പർആദ്യതവണകാലാവധിസല1500003015 ലക്ഷം220001002 ലക്ഷം35000402 ലക്ഷം410000404 ലക്ഷം54000251 ലക്ഷം62500401 ലക്ഷം71000500.50 ലക്ഷം
ഉദാഹരണത്തിന് 2000 X 100 = 2 ലക്ഷം ചിട്ടിയുടെ ആദ്യതവണ2,000 രൂപയായിരിക്കും . പിന്നീട്, 1.40 ലക്ഷം രുപയ്ക്ക് നറുക്കിനുതാത്പര്യമുള്ളവർ ഉള്ളിടത്തോളം നറുക്ക് ഓരോമാസവും നടത്തുന്നതും ഈ കാലയളവിൽ ഇറക്കുസംഖ്യ 1500 രൂപ മാത്രമായിരിക്കുന്നതുമാണ്. നിലവിലുള്ള ചിട്ടികളിൽ ഇത് ഏകദേശം 50 തവണവരെയാണ്. നറുക്കിന് ആളുകൾ തീരുന്നമുറയ്ക്ക് ലേലം ആരംഭിക്കുന്നതും 1.90 ലക്ഷം രൂപവരെ മാക്സിമം വിളിച്ചെടുക്കാവുന്നതുമാണ്. ഇറക്കുസംഖ്യ അതിനാനുപാതികമായി 1500 മുതൽ 2000 വരെ ആയിരിക്കും.80-85 തവണവരെ ലേലാദായം 100 മാസചിട്ടികളിൽനിന്നും ലഭിക്കുന്നതാണ്. ചിട്ടിപിടിച്ച് സ്ഥിരനിക്ഷേപമാക്കിയാൽ പലിശകഴിച്ചുള്ള തുക ഇറക്കിയാൽ മതി, കൂടാതെ ഇപ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് സാധാരണനിക്ഷേപത്തേക്കാൾ അധികപലിശയും കിട്ടും.താങ്കൾക്ക് ഒന്നിൽകൂടുതൽ നമ്പർ ചേരാവുന്നതാണ്.
നറുക്കിനും ലേലത്തിനും ബ്രാഞ്ചുമാനേജരെ അധികാരപ്പെടുത്തി പ്രോക്സി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങളും വരിയോലയും പ്രോക്സിയും http://www.ksfe.com/downloads.htm എന്ന ലൊക്കേഷനിൽ നിന്നും ലഭ്യമാണ്. പ്രവാസികൾക്ക് വീട്ടുകാരുടേയോ ബന്ധുക്കളുടേയോ പേരിൽ ചിട്ടി ചേരാനുള്ള എല്ലാവിധ സൌകര്യങ്ങളും ബ്രാഞ്ച് ചെയ്തുതരുന്നതാണ്. ഉടൻ ബ്രാഞ്ചുമായി ബന്ധപ്പെടുക.
സ്നേഹപൂർവ്വം,
കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ചിനുവേണ്ടി,
മാനേജർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ